ആവശ്യമുള്ള സാധനങ്ങള്‍:-

പപ്പായ – 1 എണ്ണം (ചെറുതായി അരിയണം)
ചിരകിയ തേങ്ങ – അരമുറി
പച്ചമുളക് – 8 എണ്ണം
ജീരകം – കുറച്ച്
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

താളിക്കാന്‍ വേണ്ടത്:-
വറ്റല്‍ മുളക്
കടുക്
കറിവേപ്പില
വെളിച്ചെണ്ണ

പാചകം ചെയ്യുന്ന വിധം:-

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് പപ്പായ ഇട്ട് ഇളക്കുക. മൂടി വച്ച് ചെറു തീയില്‍ വേവിക്കുക. ചിരകിയ തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞള്‍ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സിയില്‍ ഒന്ന് ചതച്ച് പപ്പായയുടെ കൂടെ ഇട്ട് മൂടി വച്ച് ചെറു തീയില്‍ വേവിക്കുക. സ്വാദിഷ്ടമായ പപ്പായ തോരന്‍ റെഡി.

By admin

Leave a Reply

Your email address will not be published. Required fields are marked *