ആവശ്യമുള്ള സാധനങ്ങള്‍
പരിപ്പ് – 250 ഗ്രാം
ചീര – കുറച്ച് (ചെറുതായി അരിഞ്ഞത്)
നാളികേരം ചിരകിയത് – 1 കപ്പ്
മുളക്പൊടി -1 ടീസ്സ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് -ആവശ്യത്തിന്
ഉണക്കമുളക് – താളിക്കാന്‍ ആവശ്യമുള്ളത്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് അര കപ്പ് വെള്ളം, ഉപ്പ്, മഞ്ഞൾപൊടി, മുളക്പൊടി എന്നിവ ചേര്‍ത്ത് കുക്കറിൽ വേവിച്ചെടുക്കുക. പ്രഷർ പോയ ശേഷം അരിഞ്ഞു വെച്ച ചീര ചേർത്ത് നന്നായി തിളപ്പിക്കുക. നാളികേരം അല്പം വെള്ളം ചേർത്ത് നന്നായി അരച്ച് ചേര്‍ക്കുക. തിളച്ച് കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. അതിനു ശേഷം വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി കറിയിൽ ചേർത്ത് യോജിപ്പിക്കുക. സ്വാദിഷ്ടമായ ചീര പരിപ്പ് കറി തയ്യാർ.