ആവശ്യമുള്ള സാധനങ്ങള്‍:-
ചക്ക – 1 (ചെറുത്)
ചവ്വരി – 100 ഗ്രാം
തേങ്ങ – 1 എണ്ണം (ചിരകിയത്)
ശർക്കര പാനി – ഒന്നര കപ്പ്
ഏലക്ക – 5 എണ്ണം (ചതച്ചത്)
നെയ്യ് – 2 ടീസ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
തേങ്ങയുടെ രണ്ടും മൂന്നും പാൽ – 2 കപ്പ്
കിസ്മിസ്, കശുവണ്ടി – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം:-
ചവ്വരി 1 കപ്പ് വെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കുക. ചക്ക ചെറുതായി അരിഞ്ഞു മിക്സിയിൽ ഇട്ട് അടിച്ചു വെക്കണം. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചക്ക അടിച്ചതും തേങ്ങയുടെ രണ്ടും മൂന്നും പാലും ചേർത്ത് വേവിക്കണം. നന്നായി തിളക്കുമ്പോൾ വേവിച്ചുവെച്ച ചവ്വരി ചേർക്കുക. തിളച്ചു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കുക. നന്നായി കുറുകുമ്പോള്‍ തേങ്ങയുടെ ഒന്നാം പാൽ ചേർക്കുക. അതിനു ശേഷം ഏലക്ക പൊടിച്ചത് ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് കുറച്ച് ചക്ക ചെറുതായി അരിഞ്ഞതും, കശുവണ്ടി, കിസ്മിസ് വറുത്തതും പായസത്തിൽ ചേർക്കാം. അടിപൊളി ചക്കപ്രഥമന് തയ്യാര്‍.