ആവശ്യമുള്ള സാധനങ്ങള്‍:-
ചക്കക്കുരു – 15 എണ്ണം
പാൽ – 2 കപ്പ്
പഞ്ചസാര, ഏലക്ക – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ചക്കക്കുരു കുക്കറിലിട്ട് വേവിച്ചെടുത്ത ശേഷം ഒരു മിക്സി ജ്യൂസർ ജാറിലേക്ക് ഇടുക. ആവശ്യമായ പാലും മധുരത്തിന് പഞ്ചസാരയും ഒന്നോ രണ്ടോ ഏലക്കയും ചേർത്ത് നന്നായി ജ്യൂസ് അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകർത്തിയെടുത്ത് ഗ്ലാസിലേക്ക് പകർത്തി ഒഴിച്ചശേഷം കുടിക്കാം.