ന്യുയോര്‍ക്ക്: ബൈഡന്‍ ഹാരിസ് അഡ്മിനിസ്‌ട്രേഷനില്‍ ഇന്ത്യന്‍ കാശ്മീരി കുടുംബത്തില്‍ നിന്നുള്ള സമീരാ ഫസ്‌ലിയെ നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയുക്ത പ്രസിഡന്റ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ഇതോടെ ഇന്ത്യന്‍ വംശജരായ ഒരു ഡസണിലധികം പേര്‍ക്ക് സുപ്രധാന തസ്തികകളില്‍ നിയമനം ലഭിക്കുയോ, നോമിനേഷന്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ട്.

സമീരാ ഇതിനു മുമ്പു ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്‌ലാന്റാ എന്‍ഗേജ്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റി ആന്റ് എക്കണോമിക് ഡവലപ്പ്‌മെന്റില്‍ ഡയറക്ടറായിരുന്നു. കാശ്മീരില്‍ ജനിച്ച ഡോക്ടര്‍മാരായ മുഹമ്മദ് യൂസഫിന്റേയും റഫിക്ക ഫസ്‌ലിയുടേയും മകളാണ് സമീറ. 1970 ലാണ് മാതാപിതാക്കള്‍ അമേരിക്കയിലെത്തിയത്. ബഫല്ലോയിലാണ് സമീറയുടെ ജനനം. യെയ്ല്‍ ലൊ സ്കൂള്‍, ഹാര്‍വാര്‍ഡ് കോളേജ് എന്നിവിടങ്ങളിലാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

സമീരായുടെ നിയമനത്തില്‍ മാതൃസഹോദരന്‍ റൗഫ് ഫസ്‌ലി അഭിമാനിക്കുന്നതായും, കാശ്മീരിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഇത് സന്തോഷത്തിന്റെ അനുഭവമാണെന്നും റൗഫ് പറഞ്ഞു. കാശ്മീര്‍ താഴ്‌വരയില്‍ സന്ദര്‍ശനം നടത്തുന്നതില്‍ സമീറക്ക് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *