വാഷിംഗ്ടണ്‍ ഡിസി: ജനുവരി ആറിനു വാഷിംഗ്ടണ്‍ ഡിസിയിലെ കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ അനധികൃതമായി പ്രവേശിച്ചവരെ കണ്ടെത്തുന്നതിന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വാഷിംഗ്ടണ്‍ ഫീല്‍ഡ് ഓഫീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.

പത്തുപേരുടെ വിവരങ്ങള്‍ പുറത്തുവിട്ട എഫ്ബിഐ ഇവരെ കണ്ടെത്തുന്നതിനും, വിവരങ്ങള്‍ നല്‍കുന്നതിനും മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.

യുഎസ് കാപ്പിറ്റോള്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ജനുവരി ആറിനു നടന്ന സംഭവങ്ങളില്‍ കൊല്ലപ്പെട്ടു. ഫയര്‍ എസ്റ്റിഗ്യൂഷര്‍ കൊണ്ട് തലയ്ക്ക് അടിയേറ്റ് പോലീസ് ഓഫീസറും, മുന്‍ എയര്‍ഫോഴ്‌സ് അംഗം ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറുടെ വെടിയേറ്റുമാണ് കൊല്ലപ്പെട്ടത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ജനക്കൂട്ടത്തിലെ 13 പേര്‍ക്കെതിരേ കേസെടുത്തു. നാന്‍സി പെലോസിയുടെ കസേരയില്‍ കയറിയിരുന്ന അര്‍ക്കന്‍സാസില്‍ നിന്നുള്ള റിച്ചാര്‍ഡ് ബാര്‍നെറ്റിനേയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുകള്‍ ഈ സംഭവത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാപ്പിറ്റോളില്‍ അതിക്രമം നടത്തിയവരെ നിയമത്തിനു മുന്നില്‍ എത്രയും വേഗം കൊണ്ടുവരുമെന്നും എഫ്ബിഐ അധികൃതര്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *