ന്യൂയോര്‍ക്ക് : മുസ്ലീം കുടുംബസംഗമത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച ക്യൂന്‍സ് ന്യൂ ഹെഡ് പാര്‍ക്കില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.

ന്യ്ൂയോര്‍ക്ക്, ന്യൂജേഴ്‌സി, കൈനട്ടിക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മുസ്ലീം കുടുംബാംഗങ്ങളാണ് ഓണം ആഘോഷിക്കുന്നത്ിന് ന്യൂഹെഡ് പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. ആദ്യമായാണ് ഇങ്ങനെ ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും, ദേശീയോത്സവമായ ഓണം, സാഹോദര്യത്തിന്റേയും, നന്മയുടെയും, സമൃദ്ധിയുടെയും സന്ദേശം ഉള്‍ക്കൊള്ളുന്നതായാല്‍ ജാതിമത വര്‍ഗ്ഗ വ്യത്യാസമെന്യേ ആഘോഷിക്കാവുന്നതാണെന്നും മുഖ്യ സംഘാടകനും, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ യു.എ. നസീര്‍ പറഞ്ഞു.

വരും വര്‍ഷങ്ങളിലും ഓണാഘോഷം കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷങ്ങളുടെ സുപ്രധാന ഇനമായ കേരളത്തിന്റെ തനതായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണസദ്യയും പങ്കെടുത്തവര്‍ ശരിക്കും ആസ്വദിച്ചു. ഡോ.അസീസ്, ഡോ.ഉണ്ണിമൂപ്പന്‍, സി.കെ.വീരാന്‍കുട്ടി, എരണിക്കല്‍ ഫനീഫ്, അബ്ദു വെട്ടിക്കാട്ട്, യൂസൂഫ് ബായി തുടങ്ങിയവരാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *