ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി (ഐകെസിസി) പ്രസിഡന്‍റും ക്‌നാനായ കിഡ്‌സ് ക്ലബിന്‍റെ സ്ഥാപകനുമായ കൂടല്ലൂര്‍ പാലനില്‍ക്കുംമുറിയില്‍ തോമസ് ജോണ്‍ (90) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍.
ഭാര്യ: ത്രേസ്യാമ്മ കൊണ്ടാണ്ടൂര്‍ ഒഴുകയില്‍ കുടുംബാംഗം. ആദ്യ ഭാര്യ പരേതയായ ആനി ജോണ്‍. മണക്കാട് നെടുംന്പള്ളില്‍ കുടുംബാംഗം. പരേതന്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎല്‍എ) ഏറ്റവും വലിയ ബഹുമതിയായ ക്‌നായിതൊമ്മന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.