ഡാലസ് : ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മെ തനിയെ വിടാതെ പ്രതിസന്ധികളുടെ മദ്ധ്യേ നമ്മോടൊപ്പം ഇറങ്ങിവരുന്ന സ്‌നേഹിതനാണ് (വിശ്വസ്ഥന്‍) ദൈവമെന്ന് പ്രമുഖ ദൈവപണ്ഡിതനും സുവിശേഷ പ്രാസംഗീകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റര്‍ വിയാപുരം ജോര്‍ജ്കുട്ടി പറഞ്ഞു.ഏപ്രില്‍ 20 തിങ്കളാഴ്ച വൈകിട്ട് ഡാലസ് സിറ്റി വൈഡ് പ്രെയര്‍ ഫെല്ലോഷിപ്പ് സംഘടിപ്പിച്ച പ്രെയര്‍ ലൈനില്‍ യെശയ്യാവ് 6 ന്റെ 1 മുതല്‍ 8 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി വചന ശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു വിയാപുരം.

ഉസ്ലിയാ രാജാവ് മരിച്ച ആണ്ടില്‍ യെശയ്യാ പ്രവാചകനുണ്ടായ സ്വര്‍ഗീയ ദര്‍ശനത്തെ തുടര്‍ന്ന് താന്‍ ആയിരിക്കുന്ന അവസ്ഥ എപ്രകാരമാണെന്നു മനസ്സിലാക്കുന്നതിനും അകൃത്യം നീങ്ങി പാപത്തിനു പരിഹാരം വരുത്തി ദൈവകരങ്ങളില്‍ തന്നെ തന്നെ സമര്‍പ്പിക്കുന്നതിന് പ്രവാചകന് ഇടയായതായി ജോര്‍ജ് കുട്ടി പറഞ്ഞു. ജീവിത വിശുദ്ധിയെ മനുഷ്യന്റെ വിശുദ്ധിയുമായല്ല മറിച്ചു പരിശുദ്ധനായ ദൈവത്തിന്റെ വിശുദ്ധിയുമായാണ് തുലനം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എന്നാല്‍ മാത്രമേ നമ്മുടെ കുറവുകളെ കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ലോകം അഭിമുഖീകരിക്കുന്ന മഹാമാരി കണ്ടു പകച്ചുനില്‍ക്കാതെ, ഈ വലിയ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നമ്മുടെ മദ്ധ്യേ ഇറങ്ങി വരുന്ന ദൈവത്തെ നമ്മുടെ വിശ്വാസ കണ്ണാല്‍ നാം കാണേണ്ടിയിരിക്കുന്നു. അവന്‍ നിശ്ചലനായിരിക്കുന്ന ദൈവമല്ലാ, ജീവിക്കുന്നു ഇന്നും ചലിച്ചുകൊണ്ടിരിക്കുന്നു, അവങ്കലേക്ക് നോക്കിയവരുടെ മുഖം വാടാതെ സൂക്ഷിക്കുന്ന ദൈവമാണെന്നും വിയാപുരം പറഞ്ഞു. പാസ്റ്റര്‍ സാലു ദാനിയേല്‍, പാസ്റ്റര്‍ മാത്യു ശാമുവേല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *