ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റണിന്റെ 39-ാമതു ക്രിസ്തുമസ് സെലിബ്രേഷൻ പ്രോഗ്രാം ഡിസംബർ മാസം 26 -നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൺ സെൻറ് ജെയിംസ് ക്നാനായ യാക്കോബായ ദേവാലയത്തിൽ വച്ച് നടത്തുന്നതായിരിക്കും. ഹൂസ്റ്റണിലെ 18 എപ്പിസ്കോപ്പൽ ദേവാലയങ്ങളുടെ കൂട്ടായ്മയായ ഐ സി ഇ സി എച്ചി ൻറെ പ്രസിഡന്റ് റവ. ഫാ. ഐസക് ബി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വെരി. റവ. പ്രസാദ് കോവൂർ കോർ എപ്പിസ്കോപ്പ (റിട്ട. കോർ എപ്പിസ്കോപ്പ ക്നാനായ യാക്കോബായ ചർച്ച്) മുഖ്യ ക്രിസ്തുമസ് സന്ദേശം നൽകുന്നതായിരിക്കും. തദവസരത്തിൽ ഐ സി ഇ സി എച് യൂത്ത് കോർഡിനേറ്റർ റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച്) മുഖ്യ യൂത്ത് മെസ്സേജ് നൽകുന്നതായിരിക്കും.

സബാൻ സാമിൻറെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ഗായകസംഘം ക്രിസ്തുമസ് ഗാനങ്ങൾ ആലപിയ്ക്കും.

കോവിഡ് മൂലമുള്ള പ്രതൃേക സാഹചര്യം കണക്കാക്കി ഈ വ൪ഷത്തെ ക്രിസ്തുമസ് സെലിബ്രേഷൻ ലൈവ് സ്ട്രീം ആയിട്ടാണ് നടത്തുന്നത്. ICECHouston ഫേസ്ബുക് പേജിലൂടെ ക്രിസ്തുമസ് പരിപാടികൾ വീക്ഷിച്ച് വിശ്വാസികൾ അനുഗ്രഹം പ്രാപിക്കുവാൻ എൈ.സി.ഇ.സി.എച്ച് കമ്മിറ്റി താത്പരൃപ്പെടുന്നു.

എക്യൂമെനിക്കൽ ക്രിസ്തുമസ് സെലിബ്രേഷന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐ സി ഇ സി എച് പ്രസിഡന്റ് റവ. ഫാ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡണ്ട് റവ.ജേക്കബ്.പി. തോമസ്, സെക്രട്ടറി എബി കെ. മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പി. ആർ. ഓ. റോബിൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *