ഒര്‍ലാന്റോ (ഫ്‌ളോറിഡ): ഡിസംബര്‍ 5,6 തിയതികളില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ സംഘടിപ്പിച്ച നാഷനല്‍ അമേരിക്കന്‍ മിസ് മത്സരത്തില്‍ കൊളറാഡോയില്‍ നിന്നുള്ള സെറീന്‍ സിംഗ് (23) വിജയിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 700 ലധികം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് സെറീന്‍ കിരീട ജേതാവായത്.

വസ്ത്രധാരണം, അഭിമുഖം, സ്വയം പരിചയപ്പെടുത്തല്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഓരോ മത്സരാര്‍ഥിയും ജഡ്ജിമാരുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടിയിരുന്നു. അവസാന അഞ്ചു മത്സരാര്‍ഥികളില്‍ നിന്നാണ് സെറിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ വിദ്യാര്‍ഥിയായ സെറീന്‍ കൊളറാഡൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തത്. മത്സരത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഇവര്‍ മാസ്റ്റന്‍ ഇന്‍ പബ്ലിക് പോളിസിയില്‍ ബിരുദം നേടിയത്.

ഫസ്റ്റ് വിക്ടോറിയ സിക്രട്ട് കാമ്പയിന്‍ വിന്നര്‍, സെറിനിറ്റി പ്രോജക്റ്റ് സ്ഥാപക തുടങ്ങിയ നേട്ടങ്ങളും ഇവര്‍ കൈവരിച്ചിട്ടുണ്ട്. സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍, സ്ത്രീകളുടെ അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിലും സെറീന്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. എനിക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് ഞാന്‍ തീര്‍ത്തും ബോധവതിയാണ്. ഇതു എന്നില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നു- കിരീട ജേതാവ് പ്രതികരിച്ചു.

പി.പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *