ഷാര്‍ലറ്റ് (നോര്‍ത്ത് കാരലൈന): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 തിങ്കളാഴ്ച ഷാര്‍ലറ്റില്‍ ആരംഭിച്ച റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനിലാണ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതിച്ചത്. വൈസ് പ്രസിഡന്റിനെ കുറിച്ചുള്ള അനിശ്ചിതത്വത്തിനു വിരാമമിട്ട് മൈക്ക് പെന്‍സിനേയും കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

പെന്‍സിനെ മാറ്റി മറ്റൊരാളെ രംഗത്തവതരിപ്പിക്കുമോ എന്ന ഊഹാപോഹം രാഷ്ട്രീയ വൃത്തങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. രാജ്യത്തെ പുരോഗമന പാതയിലൂടെ മുമ്പോട്ട് നയിക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി.

പാന്‍ഡമിക്കിന്റെ മറവില്‍ മെയ്‌ലിന്‍ ബാലറ്റ് തന്ത്രം മെനയുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ട്രംപ് അനിശിതമായി വിമര്‍ശിച്ചു. സ്വതന്ത്ര തിരഞ്ഞെടുപ്പിനെ കടിഞ്ഞാണിടുന്നതിനാണ് മെയ്‌ലില്‍ ബാലറ്റ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഡമോക്രാറ്റിക് ലക്ഷ്യമിടുന്നതെന്നും ട്രംപ് ആരോപിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡലിഗേറ്റുകളില്‍ 1276 വോട്ടുകളാണ് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടതെങ്കില്‍ അതിലും കൂടുതലാണ് ട്രംപിന് ലഭിച്ചത്. നാലു വര്‍ഷത്തേക്കു കൂടി വൈറ്റ് ഹൗസില്‍ ട്രംപ് ഉണ്ടാകേണ്ടതാണെന്ന് ഡലിഗേറ്റുകള്‍ ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *