ഡെലവെയര്‍ : അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്നാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബൈഡന്‍ പറഞ്ഞു.

ജൂലായ് 1ന് ഡെലവെയര്‍ വില്‍മിംഗ്ടണില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ ഫണ്ട് റെയ്‌സിംഗ് സമ്മേളനത്തിലാണ് ബൈഡന്‍ ഈ ഉറപ്പു നല്‍കിയത്. ബേക്കണ്‍ കാപ്പിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ് സിഇഒ അലന്‍ ലവന്തല്‍ ബൈഡനുമായി സംവദിക്കുന്നതിനിടയില്‍ അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

യുഎസ്– ഇന്ത്യ സിവില്‍ ന്യുക്ലിയര്‍ എഗ്രിമെന്റ് അംഗീകരിപ്പിക്കുന്നതില്‍ എട്ടുവര്‍ഷം വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നതില്‍ താന്‍ അഭിമാനിക്കുന്നതായും ബൈഡന്‍ പറഞ്ഞു.കൊറോണ വൈറസിനെ തടയുന്നതിന് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളില്‍ താന്‍ അസന്തുഷ്ടനാണെന്നും ഈ പാന്‍ഡമിക്കില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ പറഞ്ഞു.

സുന്ദരമായ ഒരുഭാവി കെട്ടിപ്പടുക്കുന്നതിന് അമേരിക്കക്ക് ഇപ്പോള്‍ ധീരമായ ഒരു നേതൃത്വം ആവശ്യമാണെന്നും നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിക്കുകയാണെങ്കില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നതും അതാണെന്ന് ബൈഡന്‍ പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *