കലിഫോര്‍ണിയ: കോവിഡ് 19 അമേരിക്കയിലെ അമ്പത് മില്യന്‍ വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചപ്പോള്‍, അവരെ സഹായിക്കുന്നതിനു മിടുക്കരായ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സൗജന്യ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് മാതൃകയാകുകയാണ് സതേണ്‍ കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി.

ഓണ്‍ലൈന്‍ ട്യൂട്ടറിംഗില്‍ അധ്യാപകര്‍ക്കു മുഴുവന്‍ സമയവും കേന്ദ്രീകരിക്കുന്നതിനും, എല്ലാ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും സാധ്യമല്ല എന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു വിവിധ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികളെ വോളണ്ടിയര്‍മാരായി സംഘടിപ്പിച്ച് ഇങ്ങനെയൊരു സൗകര്യം ഏര്‍പ്പെടുത്തിയതെന്നു ശ്രീറെഡ്ഡി പറയുന്നു. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. “സൂം’ കോളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇവരുമായി ബന്ധപ്പെടാവുന്നതാണ്. 45 മിനിറ്റ് സമയമാണ് ഓരോ സെഷനും അനുവദിച്ചിരിക്കുന്നത്.

കോവിഡ് 19 വിദ്യാഭ്യാസത്തിനു തടസം സൃഷ്ടിച്ചപ്പോള്‍ അവരെ സഹായിക്കുന്നത് തങ്ങളുടെ ഒരു ദൗത്യമായി ഏറ്റെടുത്തിരിക്കുന്നുവെന്നു അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പഠനസൗകര്യം ലഭിക്കുമെന്നും ശ്രീറെഡ്ഡി കൂട്ടിച്ചേര്‍ത്തു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *