ലേക്ക് കൗണ്ടി (ചിക്കാഗോ): മോട്ടോര്‍ സൈക്കിളില്‍ ഹോണ്ട കാര്‍ വന്നിടിച്ചതിനെ തുടര്‍ന്നു ഇടതു കാല്‍ മുട്ടിനു താഴെ മുറിച്ചു കളയേണ്ടിവന്ന മധ്യവയസ്കനു 16 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനു ധാരണയായി.

ലേക്ക് കൗണ്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ സംഖ്യ അംഗഭംഗം വന്ന കേസില്‍ വിധിച്ചതെന്നു സെപ്റ്റംബര്‍ 14-നു തിങ്കളാഴ്ച വക്കീല്‍ ഓഫീസ് അറിയിച്ചു.

കേസിനാസ്പദമായ സംഭവം നടന്നത് 2018 ജൂണ്‍ 18-നായിരുന്നു. വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ടിം വാല്‍ഷിന്റെ (56) മോട്ടോര്‍ സൈക്കിളില്‍, പതിനെട്ടുകാരനായ പോര്‍ട്ടറുടെ പുതിയ ഹോണ്ടാ കാര്‍ വുഡ്‌ലാന്റ് ടെറന്‍സ്- ഹച്ചിന്‍സ് റോഡ് ഇന്റര്‍ സെക്ഷനില്‍ വച്ചു നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. കാര്‍ഡിലര്‍ ഷിപ്പിലെ ജീവനക്കാരനായ പോര്‍ട്ടര്‍ ടെസ്റ്റ് ഡ്രൈവിംഗ് നടത്തുന്നതിനിടയിലാണ് അപകടം.

അപകടത്തില്‍ ഇടതു കാല്‍ തകര്‍ന്ന ടിം വാല്‍ഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും, ഇടതു കാലിന്റെ മുട്ടിനു താഴെവച്ചു മുറിച്ചു കളയുകയുമായിരുന്നു.

കാര്‍ ഓടിച്ചിരുന്ന പോര്‍ട്ടര്‍ ട്രാഫിക് വയലേഷനില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും, കമ്യൂണിറ്റി സര്‍വീസിനും, പിഴയ്ക്കും ശിക്ഷ വിധിക്കുകയായിരുന്നു.

ടിം വാല്‍ഷിനുവേണ്ടി വാദിച്ച സാല്‍വി ലോ ഫേമാണ് സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. ഗര്‍ണി മുള്ളര്‍ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു പോര്‍ട്ടര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *