ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് എ സെന്ററിൽ ഉൾപ്പെടുന്ന ഗായക സംഘങ്ങളുടെ നേതൃത്വത്തിൽ സെപ്തംബർ 6 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ 8 മണി വരെ ഗാനോത്സവം എന്ന പേരിൽ വെർച്ച്വൽ ക്വയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

വിവിധ ഇടവകളിലെ ഗായക സംഘങ്ങളുടെ ഗാനങ്ങളോടൊപ്പം ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നിന്ന് കർണ്ണാടക സംഗീതത്തിൽ ബിരുദം നേടിയ ഇപ്പോൾ കല്ലൂപ്പാറ ബെഥേൽ മാർത്തോമ്മ ഇടവക വികാരിയായ റവ.ഉമ്മൻ കെ.ജേക്കബിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക വർക്ക് ഷോപ്പും ഉണ്ടായിരിക്കും.

ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത, സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രട്ട് മ്യൂസിക്ക് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ റവ.ആശിഷ് തോമസ് ജോർജ്, റവ.ഡോ.എബ്രഹാം മാത്യു, റവ.പി.തോമസ് മാത്യു, റവ.മാത്യു മാത്യൂസ്, റവ.മാത്യു ജോസഫ്, റവ.തോമസ് ജോസഫ്, റവ.സോനു എസ്.വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

റവ.ബ്ലെസിൻ കെ.മോൻ (പ്രസിഡന്റ്), ബിജു വർഗീസ് തിരുവല്ലാ (സെക്രട്ടറി), എം.ജെ.ആൻഡ്രുസ് (ക്വയർ ഡയറക്ടർ), ഈപ്പൻ വർഗീസ് (ട്രഷറാർ), ജോൺ തോമസ്, മാറ്റ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ ഒരു കമ്മറ്റിയാണ് ഭദ്രാസനത്തിലെതന്നെ പ്രഥമ സംരംഭമായ ഈ വെർച്ച്വൽ ക്വയർ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

gaanolsvam 2020 എന്ന ലിങ്കിൽ യൂട്യൂബിൽ ഡാലസ് സമയം വൈകിട്ട് 6.30 നും, അബ്ബാ ന്യൂസ് നോർത്ത് അമേരിക്ക എന്ന ചാനലിൽ ന്യുയോർക്ക് സമയം വൈകിട്ട് 7.30 നും സെപ്തംബർ 6 ഞായറാഴ്ച തത്സമയം ഏവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *