ഹൂസ്റ്റൺ : മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയനിലുള്ള ഇടവക മിഷൻ, സേവികാ സംഘം, സീനിയർ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒൻപതാമത് റീജിയണൽ കോൺഫറൻസ് ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടും.

മാർച്ച് 6, 7 തീയതികളിൽ ( വെള്ളി,ശനി ) ഹൂസ്റ്റൺ ഇമ്മാനുവേൽ സെന്ററിൽ വച്ചാണ് കോൺഫറൻസ് നടത്തുന്നത്. ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയിലെ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ ഫെല്ലോഷിപ്പ് എന്നീ സംഘടനകളാണ് കോൺഫറൻസിനു ആതിഥേയത്വം വഹിക്കുന്നത്. “Share the Word, Save the World” ( 1 Cor 9:23) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഗഹനമായ പഠനങ്ങളും ചർച്ചകളും നടത്തപ്പെടും.

പ്രമുഖ വേദചിന്തകനായ റവ. തോമസ് മാത്യു പി. (വികാരി, ഡാളസ് കാരോൾട്ടൻ മാർത്തോമാ ഇടവക) പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ദനും അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനുമായ ഡോ.വിനൊ ജെ ഡാനിയേല്‍ (ഫിലാഡൽഫിയ) എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും.

ഹൂസ്റ്റൺ, ഡാളസ്, ഓസ്റ്റിൻ, ഒക്ലഹോമ, ലബ്ബക്ക്, മക്കാലൻ, സാൻ അന്റോണിയോ, കോളറാഡോ എന്നീ സ്ഥലങ്ങളിലെ ഇടവകകൾ ചേർന്നതാണ് സൗത്ത് വെസ്റ്റ് റീജിയൻ.

റവ. ഏബ്രഹാം വർഗീസ്( പ്രസിഡണ്ട്), റവ. സജി ആൽബി (വൈസ് പ്രസിഡണ്ട്), റജി വർഗീസ് (ജനറൽ കൺവീനർ) ജോണി.എം. മാത്യു, വർഗീസ് കെ.ഇടിക്കുള, രാജൻ ഡാനിയേൽ, ജോസഫൈൻ ഈപ്പൻ,റജി.വി.കുര്യൻ, ജോൺ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികളാണ് പ്രവർത്തിച്ചു വരുന്നത്.

വിവിധ ഇടവകകളിൽ നിന്നായി 500ൽ പരം പ്രതിനിധികൾ ഈ കോണ്ഫറൻസിൽ പങ്കെടുക്കുമെന്നു പ്രതീഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റജി വർഗീസ് (ജനറൽ കൺവീനർ) – 281 650 9630
രാജൻ ഡാനിയേൽ (രജിസ്ട്രേഷൻ) – 832 628 5481
ജോസഫൈൻ ഈപ്പൻ (രജിസ്ട്രേഷൻ) – 832 969 2428

പബ്ലിസിറ്റി കൺവീനർ ബിജു ടി മാത്യു അറിയിച്ചതാണിത്‌.

റിപ്പോർട്ട് : ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *