ഹൂസ്റ്റണ്‍: എഴുപത്തിനാലാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ (മാഗ് ) മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൌസില്‍ വച്ച് പതാകയുയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് പ്രിസൈഡിംഗ് ജഡ്ജ് ജൂലി മാത്യു അമേരിക്കന്‍ പതാക ഉയര്‍ത്തുകയും അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ചെറുകര ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സാം ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

കഴിഞ്ഞ കാലഘട്ടങ്ങളെക്കാളുപരി ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വികസനോന്മുഖപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചു. അതിനു സഹകരണം നല്‍കിയ എല്ലാവര്‍ക്കും ഈ സമയം നന്ദി അര്‍പ്പിക്കുന്നു എന്ന് സാം ജോസഫ് അറിയിച്ചു.

അതോടൊപ്പം വരുന്ന ആഗസ്റ്റ് 22 ശനിയാഴ്ച 4 മണിക്ക് കേരളാ ഹൌസില്‍ വെച്ച് മാഗിന്റെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം നടത്തപ്പെടും എന്നും അറിയിച്ചു. കേരളാ ഹൌസില്‍ ഒരു പോര്‍ച്ച്, സണ്‍ഷെയ്ഡ്, ഗേറ്റ്, മതില്‍ ബില്‍ഡിംഗ് റെനോവേഷന്‍ എന്നിവക്കായി ഫണ്ട് സമാഹരണം നടത്തുന്നതിനായി കമീകരിച്ച റാഫിളിന്റെ ഉല്‍ഘാടനം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാത്യുസ് മത്തായിയില്‍ നിന്നും ആദ്യ ടിക്കറ്റ് മുന്‍ പ്രസിഡന്റ് തോമസ് ഒലിയാംകുന്ന് ഏറ്റുവാങ്ങി നിര്‍വഹിച്ചു. ആഘോഷചടങ്ങില്‍ പങ്കു ചേര്‍ന്ന എല്ലാവരെയും സെക്രട്ടറി മാത്യുസ് മുണ്ടയ്ക്കല്‍ സ്വാഗതം ചെയ്തു. ട്രസ്റ്റി ജോസ് കെ ജോണ്‍ നന്ദി രേഖപ്പെടുത്തി.

മുന്‍ പ്രസിഡന്റുമാരായ ബേബി മണക്കുന്നേല്‍, തോമസ് വര്‍ക്കി, ജോണ്‍ കുന്നക്കാട്ട്, സുരേന്ദ്രന്‍ പട്ടേല്‍ മറ്റു നിരവധി ബോര്‍ഡ് ഓഫ് ഡിറക്ടര്‍സ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം നല്‍കി.

ജീമോന്‍ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *