ന്യൂജേഴ്സി: നോർത്ത് അമേരിക്കയിലെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഏഷ്യാനെറ്റ് ക്യാമറമാനും പ്രൊഡക്ഷൻ കോഓർഡിനേറ്ററുമായ ഷിജോ പൗലോസ്, ഈ വർഷത്തെ ന്യൂജേഴ്സി ബർഗൻ കൗണ്ടിയിലെ മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഇന്ത്യാ നയതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ, ഷിജോ പൗലോസിന് കൗണ്ടി ഭാരവാഹികൾ അവാർഡുകൾ നൽകി. ബർഗൻ കൗണ്ടി എക്സക്യുട്ടീവ് ജെയിംസ് ജെ. റ്റെഡെസ്ക്കോ, കൗണ്ടി ഷെരിഫ് ആന്റണി ക്യുറെറ്റോൺ, കൗണ്ടി ക്ലർക്ക് ജോൺ എസ്. ഹോഗൻ, ബർഗൻ കൗണ്ടി ബോർഡ് ഓഫ് ചോസൻ ഫ്രീ ഹോൾഡേഴ്സ്, എന്നിവരിൽ നിന്നാണ് ഷിജോ അവാർഡുകൾ സ്വീകരിച്ചത്. എറണാകുളം ജില്ലയിലെ കൊറ്റമം സ്വദേശിയാണ് ഷിജോ. 2007-ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ഷിജോ, കഴിഞ്ഞ പത്തിലധികം വർഷങ്ങളായി അമേരിക്കയിൽ മലയാള ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരികയാണ്. എം.സി.എൻ. ചാനലിൽ പ്രവർത്തനം ആരംഭിച്ച്, പിന്നീട് ശാലോം ടി.വി.യിലും, ഇപ്പോൾ ഏഷ്യാനെറ്റ് എച്ച് ഡി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളിൽ പ്രൊഡക്ഷൻ കോഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. എഷ്യാനെറ്റിലെ യൂ. എസ്. റൗണ്ടപ്പ്, 750-ൽ പരം എപ്പിസോഡുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ഏഷ്യാനെറ്റ് യൂ.എസ്. ഓപ്പറേഷൻസ് മനേജർ മാത്യൂ വർഗീസ്, ഏഷ്യാനെറ്റ് യു.എസ്. പ്രൊഡ്യൂസർ രാജു പള്ളത്ത്, ഏഷ്യാനെറ്റ് ന്യൂസ് എക്സക്യൂട്ടീവ് ന്യൂസ് എഡിറ്റർ ഡോ: കൃഷ്ണ കിഷോർ തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിച്ചു. സൗമ്യത കൈ മുതലായുള്ള ഷിജോ പൗലോസ്, ന്യൂജേഴ്സിയിലെ അറിയപ്പെടുന്ന ക്യാമറാമാൻ ആണ്. യു.എസ്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനം, കേരളാ മുഖ്യമന്ത്രി പണറായി വിജയന്റെ അമേരിക്കൻ സന്ദർശനം തുടങ്ങിയ പരിപാടികൾ ലൈവ് വീഡിയോയുടെ സഹായത്തോടെ തൽസമയ സംപ്രേഷണം ചെയ്യുവാൻ സാധിച്ചത് എന്നും അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിൻസി ഷിജോ ആണ് ഭാര്യ. മക്കൾ മരിയ, മരീസ്സ.

വിനോദ് കൊണ്ടൂർ ഡേവിഡ്

By admin

Leave a Reply

Your email address will not be published. Required fields are marked *