ടെക്സസ് : വീടിനു പുറകിലിരുന്നു യുവതി ബൈബിൾ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നു സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു.

മാർച്ച് 7 ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ടെക്സസിലെ സാൻ അന്റോണിയായിൽ സംഭവം. വീടിന്റെ വാതിലിൽ മുട്ടി തീ തീ എന്ന നിലവിളി കേട്ടുകൊണ്ടാണ് അടുത്ത വീട്ടിൽ താമസിച്ചിരുന്നവർ ഉറക്കമുണർന്നത്. തീ പിടിച്ച വിവരം ലഭിച്ചതിനെ തുടർന്നു സംഭവസ്ഥലത്ത് എത്തിച്ചേർന്ന അഗ്നിശമനസേനാഗംങ്ങൾ വളരെ പാടുപെട്ടാണ് തീ അണച്ചതെന്നു ഫയർ ക്യാപ്റ്റൻ ജോൺ ഫ്ലോറസ് പറഞ്ഞു.

തീ അണക്കുന്നതിനിടയിൽ രണ്ടു വീടിന്റേയും മേൽക്കൂര കത്തിയമർന്നിരുന്നു. എന്നാൽ ആർക്കും പൊള്ളലേറ്റില്ലെന്നത് അത്ഭുതമാണെന്നും ക്യാപ്റ്റൻ പറഞ്ഞു. ഒരു ചെറിയ ബൈബിൾ തീ ഇടുന്നതിനിടയിൽ എങ്ങനെയാണു വീടുകളിലേക്ക് ആളിപ്പടർന്നത് എന്നതിനെകുറിച്ച് വിശദീകരണം നൽകാനാവാതെ വിഷമിക്കുകയാണു ഫയർഫോഴ്സ്.

ഏതായാലും ബൈബിളിനു തീയിട്ട സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എന്തുകുറ്റമാണ് ചാർജ് ചെയ്യേണ്ടതെന്നു തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *