ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ഫ്രണ്ട്‌സ് ഓഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം ഫെബ്രുവരി 22 ന് ന്യൂ ജേഴ്‌സിയിലെ ഹില്‍സ്‌ബോറോയിലുള്ള ഉക്രേനിയന്‍ ചര്‍ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഫെബ്രുവരി 14ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. മത്സരങ്ങള്‍ക്ക് വേണ്ടുന്ന ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടന്നു വരുന്നു. 56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($ 1000, $750, $500), 28 കളി മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാര്‍ഡും ($500, $ 250,$ 150 ) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഫെബ്രുവരി 14ന് മുമ്പായി 56 ഗെയിമിന് 350 ഡോളറും, 28 ഗെയിമിന് 150 ഡോളര്‍ വീതവും (ഓരോ ടീമിനും) രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

രജിസ്‌ട്രേഷനായി താഴത്തെ ലിങ്ക് സന്ദര്‍ശിക്കുക
https://docs.google.com/forms/d/e/1FAIpQLSdqe9SGpGmx-y-LLTT6T7zUTD6ONW9kt1PEMjEI5SJg94mQxA/viewform

വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഇതുപോലുള്ള മത്സരങ്ങളിലൂടെ ഫ്രണ്ട്‌സ് ഓഫ് സോമര്‍സെറ്റ് ലക്ഷ്യമിടുന്നത്.

56 ഇന മത്സരങ്ങള്‍ ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിക്കും. 28 ഇനത്തില്‍ മത്സരങ്ങള്‍ ഉച്ചക്ക് 11 മണി മുതലും ഹില്‍സ്‌ബോറോ ഉക്രേനിയന്‍ ഹാളില്‍ (1700 Brooks Blvd, Hillsborough, New Jersey 08844) നടത്തപ്പെടുന്നു. രജിസ്‌ട്രേഷന്‍ കൃത്യം 8 മണിക്ക് തന്നെ ആരംഭിക്കും. ഇതിലേക്ക് അമേരിക്കയിലെ പതിനെട്ട് വയസിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

മത്സരാര്‍ത്ഥികള്‍ക്ക് ബ്രേക്ക് ഫാസ്റ്റ് , ലഞ്ച്, ഡിന്നര്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

സ്ഥലം: ഉക്രേനിയന്‍ ചര്‍ച് ഹാള്‍, 1700 ബ്രൂക്ക്‌സ് ബുള്‍വാര്‍ഡ്,ഹില്‍സ്‌ബോറോ,ന്യൂ ജേഴ്‌സി, 08844)

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ചാമക്കാല (7328615052),റോയ് മാത്യു (9084188133, സണ്ണി വാളിയപ്ലാക്കല്‍ (9089663701), ബോബി വര്‍ഗീസ് (2019272254).

വെബ്: https://tinyurl.com/fos5628-2020

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *