ന്യൂയോർക്ക്: ഡോ: ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെ (AANP) എക്സലൻസ് അവാർഡ്. ന്യൂയോർലീൻസിൽ ജൂൺ 23-28 തീയതികളിൽ നടക്കാനിരുന്ന AANP കോൺഫെറെൻസ് കോവിഡ് – 19 മൂലം റദ്ദാക്കിയതിനാൽ അവാർഡ് തപാൽ വഴിയാണ് ലഭിച്ചത്‌.

ആധുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങൾ വരുത്താനും നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെയും, നഴ്സസ്സിന്റെയും ഉന്നമനത്തിനായി അസോസിയേഷൻസ് രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്.

പൊതുജന ആരോഗ്യത്തിനു വേണ്ടി ഹെൽത്ത് ഫെയർ, ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവക്കൊപ്പം CPR ഇൻസ്ട്രക്ടർ കൂടിയായ ഡോ.ആനി “ഫാമിലി ആൻഡ് ഫ്രണ്ട്സ്” CPR- കമ്മ്യൂണിറ്റി സെന്ററിലും, ചർച്ചസിലും ചെയ്യാൻ നേതൃത്വം കൊടുത്തത് വളരെ അധികം പേരുടെ ജീവിതം രക്ഷിക്കാൻ സാധിച്ചിട്ടുള്ളതാണ്. മൂന്നാം തവണയും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായ് തിരഞ്ഞെടുക്കപ്പെട്ട ഇവർ വൈസ് ചെയർ കൂടിയാണ്.

ലെജിസ്ലേറ്റർ എന്ന നിലയിൽ പൊതുജന ആരോഗ്യത്തിനു വേണ്ടി പല പോളിസികളും കൊണ്ടുവരികയും NYSNA യുടെ സേഫ്സ്റ്റാഫിംഗ് റെസൊല്യൂഷൻ ലെജിസ്ലേറ്റർറിൽ ഫുൾ സപ്പോർട്ടോടുകൂടി പാസാക്കുകയും ചയ്തു.അതുപോലെ ഹെയ്റ്റിയിൽ ഹരിക്കയിൻ സമയത്ത് ഹെയ്റ്റി നഴ്സസ് അസ്സോസിയേഷനോടൊപ്പം (HANA)
ഹെയ്റ്റിയിൽ ഒരാഴ്ച മെഡിക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു. നായാക്ക് NAACP – യോടൊപ്പം ഹെൽത്ത് കോർഡിനേറ്ററായും മികച്ച സേവനം കാ ഴ്ച വച്ചിട്ടുണ്ട്.

ഡൽഹിയിൽ ഇന്ദിരഗാന്ധിയിൽ നിന്നും നഴ്സിംഗ് എക്സല്ലൻസ് അവാർഡ്, അമേരിക്കയിൽ നിന്നും റോക്‌ലാൻഡിലെ നഴ്സിംഗ് എക്സല്ലൻസ് അവാർഡ്, നഴ്സിംഗ് സ്പെക്ട്രം അവാർഡ് തുടങ്ങിയ ഉൾപ്പെടെ ധാരാളം സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ അവാർഡുകളും ലഭിച്ചിട്ടുണ്ട് . പലപ്രാവശ്യം സേവനമികവ് തെളിയിച്ച ഡോ: ആനിപോളിന് എല്ലാവിധ ആശംസകളും അനുമോദനങ്ങളും നേരുന്നു.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *