ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷ ചടങ്ങില്‍ ഡാളസ്സിലെ പ്രമുഖ സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകനും, അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഇന്റര്‍നാഷ്ണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ സ്ഥാപകനും സി.ഇ.ഓ.യുമായ കെ.ജി. മന്മഥന്‍ നായര്‍ മുഖ്യാത്ഥിയായി പങ്കെടുക്കും.

പൂക്കളം, വാദ്യമേളം, കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷനും സംയുക്തമായി പ്രഖ്യാപിച്ച 2019 ലെ എഡുക്കേഷന്‍ അവാര്‍ഡുകള്‍ ചടങ്ങില്‍ വെച്ചു വിതരണം ചെയ്യും. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ മലയാളികളേയും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി പ്രസിഡന്റ് റോയ് കൊടുവത്ത് , സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനശ്വര്‍ മാമ്പിള്ളി-214 997 1385.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *