ഡാലസ് ::കോറോണോ വൈറസ് പൗരന്മാരുടെ ആരോഗ്യത്തിനു ഭീഷിണി ഉയർത്തിയ സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം കൂടുന്നതു പരിമിതപ്പെടുത്തണമെന്നു മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മണിക് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡാളസ് മേയർ എറിക് ജോൺസൻ
അഭ്യർത്ഥിച്ചു .500 ലധികം പേര് ഒന്നിച്ചു കൂടുന്നതു ഒഴിവാക്കണമെന്നു മേയർ നിർദേശിച്ചു.
ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിൻസ് വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച പബ്ലിക് ഹെൽത്ത് എമർജൻസി വെള്ളിയാഴ്ച രാവിലെ 11മണിക്ക് പ്രാബല്യത്തിൽ വരുമെന്നും മേയർ പറഞ്ഞു .വ്യാഴാഴ്ച രാത്രി ഡാളസ് കൗണ്ടിയിൽ അഞ്ചു പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മേയർ പറഞ്ഞു . ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാൻ സിറ്റി സുസജ്ജമാണെന്ന് മേയർ ഉറപ്പു നൽകി.
പി പി ചെറിയാൻ