കാത്തി (ടെക്‌സസ്) : കാത്തി (KATY) വിദ്യാഭ്യാസ ജില്ലയിലെ മോര്‍ട്ടന്‍ റാഞ്ച് ഹൈസ്കൂളില്‍ കഴിഞ്ഞ 22 വര്‍ഷമായി നഴ്‌സായി പ്രവര്‍ത്തിക്കുന്ന കെല്ലി ബാള്‍സര്‍ കോവിഡ് 19 ബാധിച്ചു മരിച്ചു. സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച മോര്‍ട്ടന്‍ റാഞ്ച് പ്രിന്‍സിപ്പാള്‍ ജൂലി ഹിന്‍സനാണ് സഹപ്രവര്‍ത്തകയുടെ മരണം അറിയിച്ചത്. ഓഗസ്റ്റ് 8 ന് കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെല്ലി ഒരു മാസം രോഗവുമായി പടപൊരുതിയെങ്കിലും മരണത്തെ കീഴ്‌പ്പെടുത്താനായില്ല.

ഇതേ സ്കൂളിലെ അധ്യാപകനും റസ്ലിങ് കോച്ചുമാണ് മരിച്ച നഴ്‌സിന്റെ ഭര്‍ത്താവ് മാര്‍ക്ക്. മകന്‍ യു.ടി.സാന്‍ അന്റോണിയൊ വിദ്യാര്‍ഥിയാണ്.

വിദ്യാര്‍ഥികളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അന്തരിച്ച കെല്ലിയെന്ന് മുന്‍ വിദ്യാര്‍ഥി പറഞ്ഞു. കോവിഡ് 19 ഒരു യഥാര്‍ത്ഥ്യമാണ്. വളരെ അപകടകാരിയാണ്. ഒരു വിവേചനവും കാണിക്കാതെ ആരേയും കീഴടക്കുവാന്‍ കഴിയും മരിച്ച നഴ്‌സിന്റെ മകന്‍ ക്രിസ് പറഞ്ഞു.

വാരാന്ത്യം നീണ്ട അവധി കഴിഞ്ഞു വിദ്യാലയത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഇവരുടെ പേരില്‍ ഗൊ ഫണ്ട് മീ (Go fund me.com) എന്ന വെബ്‌പേജ് ആരംഭിച്ചിട്ടുണ്ട്. മോര്‍ട്ടന്‍ റാഞ്ച് കമ്മ്യുണിറ്റി കെല്ലിയുടെ മരണ വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേട്ടതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *