ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും, മുൻ ട്രെഷററും, നിയുക്ത പ്രെസിഡന്റുമായ സുനിൽ തൈമറ്റത്തിന്റെ പിതാവ് ടി.എം.ജേക്കബിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കമ്മറ്റിയുടെ അനുശോചനം അറിയിച്ചു.

ദേശീയ പ്രസിഡന്റ് Dr.ജോർജ് കാക്കനാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ. ട്രെഷറർ ജീമോൻ ജോർജ്‌, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, അഡ്‌വൈസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കരയും, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുനിൽ തൈമറ്റത്തിന്റെ ഈ ദുഃഖത്തിൽ പ്രസ് ക്ലബ്ബിലെ എല്ലാ അംഗങ്ങളുടെയും പേരിലുള്ള അനുശോചനം അറിയിച്ചു. പരേതന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് മീറ്റിംഗ് പൂർണമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *