കാല്‍ഗറിയില്‍ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ “സംഗീത കാവ്യസന്ധ്യ” എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററില്‍ വെച്ച് നടത്തി. സംഭാവനകള്‍ നല്കാന്‍ അഭ്യര്‍ത്ഥിച്ചു കാല്‍ഗറി കാവ്യസന്ധ്യയുടെ കുട്ടികളുടെ സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാവരെയും സമീപിച്ചു.

മനോഹരമായി കവിത ചൊല്ലിക്കൊണ്ട് കുട്ടികളും, ചലച്ചിത്ര ഗാനങ്ങളും നാടന്‍ പാട്ടുകളുമായി കാല്‍ഗറിയിലെ കലാകാരന്മാരും ഗായികമാരും ആ സായാഹ്നത്തെ മനോഹരമാക്കി. ജന്മനാട്ടില്‍ ദുരിതം പേറുന്ന സഹജീവികള്‍ക്ക് ഉദാരമായി സംഭാവന നല്‍കിക്കൊണ്ട് ആസ്വാദകരും ശക്തമായ സഹകരണം നല്‍കിയപ്പോള്‍ കാവ്യസന്ധ്യയുടെ ഇദംപ്രഥമമായ ഈ ഉദ്യമം വിജയകരമായി പൂര്‍ത്തിയായി. ഇനിയും സംഭാവനകള്‍ നല്കാന്‍ ഉദ്ദേശിക്കുന്നവര്‍ കാവ്യസന്ധ്യയുടെ www.kavyasandhya.org/donate എന്ന വെബ് സൈറ്റ് ലിങ്ക് വഴി സെപ്റ്റംബര്‍ 15 വരെ പണമടക്കാവുന്നതാണ്.

സംഭാവനകള്‍ നല്‍കി സഹായിച്ച എല്ലാവരോടും നന്ദിരേഖപ്പെടുത്തുന്നതോടൊപ്പം മുഴുവന്‍ സംഭാവനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. ചടങ്ങിന് കാവ്യസന്ധ്യയുടെ ജോസഫ് ജോണ്‍ സ്വാഗതവും, രാജീവ് ചിത്രഭാനു നന്ദിയും പറഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *