ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011 -ൽ തുടക്കം കുറിച്ച ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് കോൺഗ്രിഗേഷൻ 2013-ൽ ഒർലാണ്ടോ നഗരഹൃദയഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കരങ്ങളാൽ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം. ഏഴു വർഷം പിന്നിട്ട് 2020-ൽ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാർഥിക്കുന്ന ദിവസം തന്നെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരിയും സ്വന്തമാക്കുവാൻ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം.1500 ഡോളർ ഒരുമിച്ചോ തവണകളായോ നൽകി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫാ. ജോൺസൺ പുഞ്ചക്കോണം

By admin

Leave a Reply

Your email address will not be published. Required fields are marked *