ന്യൂജഴ്‌സി: ഐ.എന്‍.ഒ.സി കേരളാ ന്യൂജഴ്‌സി ചാപ്റ്ററിനു നവ നേതൃത്വം നിലവില്‍വന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, ഫൊക്കാനയുടെ സമുന്നത നേതാവുമായ ടി.എസ് ചാക്കോ ചെയര്‍മാനും, പൊതു രംഗത്ത് സജീവ വ്യക്തിത്വമായ സജി മാത്യു പ്രസിഡന്റുമാണ്.

കോണ്‍ഗ്രസിന്റെ പുറമറ്റം മണ്ഡലം പ്രസിഡന്റ്, ആലപ്പുഴ ഡി.സി.സി മെമ്പര്‍, കേരളാ സ്റ്റേറ്റ് എസ്റ്റേറ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചാക്കോച്ചന്‍ കേരളാ കള്‍ച്ചറല്‍ ഫോറം സ്ഥാപക മെമ്പര്‍, ഫൊക്കാന വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്, ഐ.എന്‍.ഒ.സി ന്യൂജഴ്‌സി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സജി മാത്യു കെ.എസ്.യുവിലൂടെ നേതൃസ്ഥാനത്ത് എത്തി യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. കേരളാ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി, ഫൊക്കാന ആര്‍.വി.പി, ഐ.എന്‍.ഒ.സി ന്യൂജഴ്‌സി സ്ഥാപക ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി ജിനു തര്യന്‍ കെ.എസ്.യുവിലൂടെ നേതൃസ്ഥാനത്ത് എത്തി ബലജനസഖ്യം അടൂര്‍ സെക്രട്ടറി, ബിറ്റ്‌സ് ഓഫ് കേരള പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

ഫ്രാന്‍സീസ് കാരക്കാട് ശ്രീമൂലനഗരം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍, കേരളാ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി, സീനിയര്‍ വൈസ് പ്രസിഡന്റ് പോള്‍ മത്തായി ഫോമ നേതൃനിരയില്‍ പ്രവര്‍ത്തിച്ചതോടൊപ്പം, സൗത്ത് ജേഴ്‌സി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപക നേതാവുകൂടിയാണ്.

രാജു എം. വര്‍ഗീസ് -ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ -ഫോമ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ താഴെത്തട്ടിലുള്ള പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാണ്.

ട്രഷറല്‍ ദേവസി പാലാട്ടി കെ.എസ്.യു മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയിലും സജീവമായിരുന്നു. ഫൊക്കാന ആര്‍.വി.പി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വൈസ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍ നായര്‍ ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. സജി ഫിലിപ്പ് -വൈസ് പ്രസിഡന്റ് കെ.എസ്.യുവിലൂടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സെക്രട്ടറി – ബോബി തോമസ്, ഡിനു ജോണ്‍ -ഐ.ടി കോര്‍ഡിനേറ്റര്‍ ആരക്കുന്നം മണ്ഡലം കമ്മിറ്റിയില്‍ സജീവമായിരുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കോശി കുരുവിള, ബിജു കുര്യന്‍ മാത്യു, കെ.ജി തോമസ്, ടി.എം. സാമുവേല്‍, ഗ്ലെന്‍ അവുജ, റിജോ വര്‍ഗീസ് എന്നിവരേയും, കമ്മിറ്റി മെമ്പേഴ്‌സ് ആയി എഡിസണ്‍ മാത്യു, ജോണി പീറ്റര്‍, പി.എം. കോശി എന്നിവരേയും തെരഞ്ഞെടുത്തു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *