ബോസ്റ്റണ്‍ :1865-ല്‍ വധിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ഇതിനോടൊപ്പം ലിങ്കന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും ഉള്‍പ്പെട്ടിരുന്നു. ബോസ്റ്റണ്‍ ആര്‍ആര്‍ ഓക്ഷന്‍ കേന്ദ്രമാണ് ആപൂര്‍വ്വ വസ്തുക്കള്‍ ലേലത്തില്‍ വച്ചത്. വാഷിങ്ടന്‍ ഫോഡ് തിയറ്ററില്‍ വച്ചു ജോണ്‍ വില്യംസ് ബൂത്തിന്റെ വെടിയേറ്റു വീണായിരുന്നു എബ്രഹാം ലിങ്കന്റെ മരണം.

ലിങ്കന്റെ ശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനിടെ നീക്കം ചെയ്ത മുടിക്ക് 5 സെന്റീ മീറ്ററായിരുന്നു നീളം. ലിങ്കന്റെ ഭാര്യ മേരി ടോഡ്, ബന്ധു ഡോ. ലിമന്‍ ബീച്ചര്‍ ടോഡ് എന്നിവരുടെ പക്കലായിരുന്നു മുടി.

അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റായിരുന്ന ലിങ്കന്റെ ഭാര്യ മേരി ടോഡ്, ലിങ്കന്റെ കുടുംബാംഗം ഡോ. ടോഡിന്റെ മകന്‍ ജെയിംസ് ടോഡിന്റെ കസ്റ്റഡിയിലായിരുന്നു നീക്കം ചെയ്ത മുടി. 1845 വരെ ഇവരുടെ കസ്റ്റഡിയിലായിരുന്നു മുടിയെന്നു ജെയിംസ് ടോഡ് പറഞ്ഞു. 1999 ലാണ് മുടി ആദ്യമായി വില്‍പന നടത്തിയതെന്ന് ഓക്ഷന്‍ ഹൗസ് പറയുന്നു.

വാരാന്ത്യം നടന്ന ലേലത്തില്‍ 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81000 ഡോളറിനാണ് ലേലത്തില്‍ പോയതെന്ന് അധികൃതര്‍ പറഞ്ഞു. ലേലത്തില്‍ മുടി സ്വന്തമാക്കിയ വ്യക്തിയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *