ബെര്‍ഗന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂ യോര്‍ക്ക് ചാപ്ടറിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാനും അംഗങ്ങളുടെ യോഗം തീരുമാനിച്ചു.

ഏപ്രില്‍ 4-നു ചിക്കാഗോയില്‍ നാഷണല്‍കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനത്തിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. കഴിയുന്നത്ര അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും തീരുമാനിച്ചു.

ചാപ്ടറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം അതിനു ശേഷം നടത്തും.

ചാപടറില്‍ നിന്നു ദേശീയ ജനറല്‍ സെക്രട്ടറിയായ സുനില്‍ ട്രൈസ്റ്റാര്‍, ജോ. സെക്രട്ടറി ഷിജൊ പൗലോസ്, ഓഡിറ്റര്‍ സജി ഏബ്രഹാം, അഡൈ്വസറി ബോര്‍ഡ് ചെയര്‍ മധു കൊട്ടാരക്കര എന്നിവരെ അനുമോദിച്ചു.

മികച്ച അച്ചടിക്ക് ഇന്ത്യയില്‍ ദേശീയ അംഗീകാരം നേടിയ ജനനി മാസിക പ്രവര്‍ത്തകരെയും അഭിനന്ദിച്ചു.

പ്രസ് ക്ലബില്‍ അംഗമാകാന്‍ താല്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം.

ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ ടാജ് മാത്യു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജോര്‍ജ് തുമ്പയില്‍, സജി കീക്കാടന്‍, സണ്ണി പൗലോസ്, ഷോളി കുമ്പിളുവേലി, ജോജോ ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *