അറ്റ്ലാന്റയിലെ മലയാളികൾ നെഞ്ചിൽ ഏറ്റിയ ‘അമ്മ’ എന്ന മഹത്തായ സംഘടനയുടെ ദശാബ്‌ദി പൂരങ്ങൾക്ക്‌ തിരി കൊളുത്തുവാനും, വിപുലമായ ആഘോഷ പരിപാടികൾക്ക്‌ നേതൃത്വം കൊടുക്കുവാനുമായി നാലംഗ ആഘോഷ കമ്മിറ്റിയിൽ ജെയിംസ് കല്ലറക്കാണിയിൽ (കൺവീനർ), സിജു ഫിലിപ്പ്, സീന കുടിലിൽ, മാത്യു വർഗ്ഗീസ്‌ എന്നിവരേ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു.

അറ്റ്ലാന്റയിലെ മലയാളി സമൂഹത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ജെയിംസ്‌ കല്ലറക്കാണിയിൽ ഒരു മികച്ച സംഘാടകനും സാംസ്കാരിക, ബിസിനസ് രംഗങ്ങളിൽ കഴിവുറ്റ ഒരു പ്രതിഭയുമാണ്. യുവജനവേദി കോർഡിനേറ്റർ സിജു ഫിലിപ്പും, കേരളാ വനിതാവേദി കൺവീനർ സീന കുടിലിൽ, മുൻ അമ്മ പ്രസിഡന്റ് മാത്യു വർഗ്ഗീസും എന്നും നിസ്വാര്‍ഥവും മികവുറ്റതുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള വ്യക്തികളും, സമൂഹത്തിനു സംഭാവനകള്‍ നല്‍കിയിട്ടുള്ളവരും ആണെന്നു അമ്മയുടെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അഭിപ്രായപ്പെട്ടു.

2020-ൽ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും, ടിക്ക് ടോക്ക്, സെല്‍ഫീസ്‌, കവിതാ രചന, ഉപന്യാസ രചന, ഫോട്ടോഗ്രാഫി എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ വരുമെന്നും ഈ ആശയത്തിന് മുന്‍കൈയെടുത്ത ജെയിംസ് കല്ലറക്കാണിയില്‍ പറഞ്ഞു.

റിപ്പോർട്ടർ അമ്മു സക്കറിയ

By admin

Leave a Reply

Your email address will not be published. Required fields are marked *