ഡാലസ്: കായംകുളം കുന്തുപള്ളിൽ കോശി ജോർജിന്റെ മകൻ റോൺ ജോർജ് (27) ഹൃദയാഘാതം മൂലം ഡാലസിൽ നിര്യാതനായി. മാവേലിക്കര മറ്റം പുത്തൻമഠത്തിൽ ഷീബാ ജോർജ് ആണ് മാതാവ്. ജോർജ് ജേക്കബ് (റേ) ഏക സഹോദരൻ ആണ്.

പൊതുദർശനം നാളെ (വ്യാഴം) രാവിലെ 10 മുതൽ 12 മണി വരെ ഡാലസ് കാരോൾട്ടണിൽ ഉള്ള റോട്ടൺ ഫ്യൂണറൽ ഹോമിൽ (Rhoton Funeral Home, 1511 S Interstate 35E, Carrollton, Tx 75006) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാരം ബെഥേൽ റിവൈവൽ ചർച്ച് പാസ്റ്റർ ജോസഫ് ഡാനിയേലിന്റെ മുഖ്യ കാർമികത്വത്തിൽ കോപ്പൽ റോളിങ്ങ് ഓക്സ് (400 Freeport Pkwy, Coppell, Tx 75019) സെമിത്തേരിൽ സംസ്കരിക്കുന്നതാണ്.

ജോർജ് തോമസ് (ഡാലസ്), പരേതനായ വർഗീസ് ജോർജ്, മിനി ജേക്കബ് (കായംകുളം) എന്നിവർ പിതാവിന്റെ സഹോദരി സഹോദരന്മാർ ആണ്.

ഡാലസിലെ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെയ്ന്റനസിൽ നിന്ന് ഗ്രാജുവേറ്റ് ചെയ്ത ശേഷം ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *