ഡാലസ്: മാവേലിക്കര കുറത്തികാട് പുത്തൻവീട്ടിൽ പരേതനായ മാത്യു എബ്രഹാമിന്റെ മകൻ ഫിലിപ്പ് എബ്രഹാം (ബാവച്ചൻ 60) ഖത്തറിൽ നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 4 മണിക്ക് ദോഹ മാർത്തോമ്മ ഇടവകയിലെ വൈദീകരുടെ മുഖ്യ കാർമ്മികത്വത്തിൽ ഖത്തറിൽ സംസ്കരിക്കും.

തിരുവല്ലാ മേപ്രാൽ കണിയാൻതറ കുടുംബാംഗം വാതപ്പള്ളിയിൽ റീന ഫിലിപ്പ് ആണ് ഭാര്യ. റീബ (ദോഹ), റിന്റു (മേപ്രാൽ) എന്നിവരാണ് മക്കൾ. മാതാവ് ഏലിയാമ്മ മാത്യു ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിൽ ആണ്.

മാത്യു എബ്രഹാം (ഡാലസ് കരോൾട്ടൻ മാർത്തോമ്മ ഇടവകാംഗം), ബോബൻ എബ്രഹാം, എബ്രഹാം മാത്യു, റീന എബ്രഹാം (മൂവരും ഡൽഹി) എന്നിവർ സഹോദരി സഹോദരന്മാർ ആണ്.

കൂടുതൽ വിവരങ്ങൾക്ക് : ബാബു 469 422 3526

By admin

Leave a Reply

Your email address will not be published. Required fields are marked *