വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു ബേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയുടെ ട്രെയ്‌ലർ പുറത്ത്. വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. നർമ്മത്തിനു പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ കല്യാണ ബ്രോക്കറായാണ് ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ആണ് നായിക. വിജയരാഘവന്‍, അജു വർഗ്ഗീസ്, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, സര്‍ജനു, അശ്വിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.