വാഷിംഗ്ടണ്‍ ഡി.സി. : കോവിഡ് 19 ന്റെ അമേരിക്കയിലെ സംഹാരതാണ്ഡവം ഏതാണ്ട് അവസാനിച്ചു എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ വീണ്ടും അതീവ മാരകശക്തിയുള്ള ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ ജൂലായ് 1 വ്യഴാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഈയാഴ്ച ഇതുവരെ 10ശതമാനം കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിച്ചുവെന്നും, ഇതു ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്നും അധികൃതര്‍ പറയുന്നു.

ഡെല്‍റ്റാ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, ഇത് ആല്‍ഫാ വേരിയന്റിനേക്കാള്‍ 60ശതമാനം വ്യപനശക്തിയുള്ളതാണെന്നും സി.ഡി.സി. ഡയറക്ടര്‍ ഡോ.റോഷ്‌ലി വലന്‍സ്‌ക്കി വൈറ്റ് ഹൗസ് ബ്രീഫിംഗില്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ ഇതുവരെ 57.4 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി കഴി!ഞ്ഞതായും ഇവര്‍ പറഞ്ഞു.

ഇതിനകം തന്നെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞുവെന്നും, അടുത്ത ആഴ്ച്ചയില്‍ ഇതിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് സാധ്യതയുണ്ടെന്നും വലമ്!സ്‌ക്കി മുന്നറിയിപ്പു നല്‍കി.

അമേരിക്കയില്‍ വര്‍ദ്ധിച്ച 10ശതമാനത്തിലെ നാലിലൊരു ശതമാനം ഡല്‍റ്റാ വേരിയന്റ് കേസ്സുകളാണ്. ഈയാഴ്ച 12600 പുതിയ കേസ്സുകള്‍ കണ്ടെത്തിയതായും കഴിഞ്ഞ ആഴ്ച്ചയേക്കാള്‍ 10 ശതമാനമാണ് വര്‍ദ്ധനവെന്നും അവര്‍ പറഞ്ഞുയ

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുക എന്നതും, നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരികയും മാത്രമേ ഇതിന് പരിഹാരമുള്ളു എന്നും അവര്‍ പറയുന്നു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *