ഗാര്‍ലന്റ്: കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പിക്‌നിക്ക് പുതുമയാര്‍ന്ന പരിപാടികളോടെ ഒക്ടോബര്‍ 5 ശനിയാഴ്ച രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള അസ്സോസിയേഷന്‍ ഗ്രൗണ്ടില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ്, വിവിധയിനം കളികള്‍, ടഗ് ഓഫ് വാര്‍, എന്നിവ പിക്‌നിക്കിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബാര്‍ബിക്യൂ, കപ്പ, സംഭാരം, തുടങ്ങി വിവിധ അമേരിക്കന്‍ ഇന്ത്യന്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.

പിക്‌നിക്കിന് എല്ലാ മെമ്പര്‍മാരേയും, കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി റോയ് കൊടുവത്ത്, ചെറിയാന്‍ ചൂരനാട് എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സാബു മാത്യു-972-302-8026
ഓസ്റ്റിന്‍ സെബാസ്റ്റിയന്‍-815-494-4235

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *