ഹ്യൂസ്റ്റൺ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ അവതരിപ്പിക്കുന്ന റിതംസ് ഓഫ് ബേത്ലഹേം വെർച്ച്വൽ ക്രിസ്തുമസ് കരോൾ 2020 ഡിസംബർ 13 ഞായറാഴ്ച വൈകുന്നേരം 6:30 ന് (സെൻട്രൽ സമയം) സംപ്രേക്ഷണം ചെയ്യുന്നതാണ്. ഹ്യൂസ്റ്റൺ, ഡാലസ്, ഓസ്റ്റിൻ, ഒക്‌ലഹോമ എന്നിവിടങ്ങളിലെ എല്ലാ ഇടവകകളിലേയും യുവജനസഖ്യ ഗായകസംഘങ്ങൾ പങ്കെടുക്കുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. നോർത്ത് അമേരിക്ക യുറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ അഭിവദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ ക്രിസ്തുമസ് സന്ദേശം നൽകുന്നതാണ്.

റിതംസ് ഓഫ് ബേത്ലഹേമിന്റെ തൽസമയ സംപ്രേക്ഷണം മാർത്തോമാ മീഡിയ, അബ്ബാ ന്യൂസ്, പ്രവാസി ചാനൽ, ഈമലയാളി ഡോട്ട് കോം, മലയാളി എൻറർടൈംമെൻറ് ടിവി എന്നിവയിൽ ഉണ്ടായിരിക്കുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *