ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നവംബര്‍ 12,13,14 തീയതികളില്‍ (വ്യാഴം,വെള്ളി,ശനി) വൈകുന്നേരം 7 മണി മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതാണ്. ദേവായത്തില്‍ കൂടാതെ വെര്‍ച്വലായി യൂട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റുഫോമുകളില്‍കൂടിയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.
അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രാസംഗീകരായ റവ. ഡോ. ഷാം.പി.തോമസ് (വികാരി,ഏനാത്ത് മാര്‍ത്തോമാഇടവക), റവ.ഡോ.ജോസഫ് ഡാനിയേല്‍ (പ്രൊഫസര്‍, മാര്‍ത്തോമാ വൈദീക സെമിനാരി,കോട്ടയം), റവ. എ.ടി.സഖറിയ (വികാരി, മൈലപ്ര ശാലേം മാര്‍ത്തോമാ ഇടവക) എന്നിവര്‍ യഥാക്രമം 12,13,14 തീയതികളിലെ കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
ട്രിനിറ്റി മാര്‍ത്തോമാ ഇടവക യൂട്യൂബ് ചാനലില്‍ കൂടി കണ്‍വെന്‍ഷന്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. അബ്ബാ ന്യൂസിന്റെ ഫേസ്ബുക്ക് ലൈവില്‍ കൂടി അബ്ബാ ന്യൂസ് നോര്‍ത്ത് അമേരിക്ക പ്രസ്തുത കണ്‍വെന്‍ഷന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
youtube.com/MARTHOMALIVE
https://www.facebook.com/abbanews
റവ. ജേക്കബ്.പി.തോമസ് (വികാരി) – 832 898 8699, റവ.റോഷന്‍.വി.മാത്യൂസ് (അസി.വികാരി) – 713 408 7394, ഷാജന്‍ ജോര്‍ജ് (സെക്രട്ടറി) – 832 452 4195
ജീമോന്‍ റാന്നി