വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച്ച നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെ ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്‌പെറെ പ്രസിഡന്റ് ട്രംപ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
അമേരിക്കയുടെ ഏറ്റവും ശക്തമായ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയുമായി, ട്രംപ് ചില മാസങ്ങളായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. ബ്ലാക്ക് ലൈവ് മാറ്ററുമായി ബന്ധപെട്ട് അമേരിക്കന്‍ സിറ്റികളില്‍ നടന്നു വന്നിരുന്ന പ്രതിഷേധ പ്രകടനങ്ങള്‍, അക്രമപ്രവര്‍ത്തനങ്ങള്‍ എന്നിവ അടിച്ചമര്‍ത്തുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു തര്‍ക്കം. പുറത്താക്കിയ മാര്‍ക്കിന് പകരം നാഷണല്‍ കൗണ്ടര്‍ ടെററിസം ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മില്ലര്‍ ആക്ടിങ് ഡിഫന്‍സ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തിട്ടുണ്ട്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ ഹാരിസ് ടീമിന് അധികാരം കൈമാമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തിങ്കളാഴ്ചയും ട്രംപ് വിസമ്മതിച്ചു. മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടതെന്നും മുഴുവന്‍ സംസ്ഥാനങ്ങളിലേയും പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ മാത്രമേ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളു എന്നാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പി.പി ചെറിയാന്‍