കലിഫോര്‍ണിയ: നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കന്‍ കലിഫോര്‍ണിയ എല്‍ക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബിസിംഗ് അലന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ സിക്ക് വനിതയാണ് ബോബിസിംഗ്.

നവംബര്‍ ഒമ്പതിനാണ് ഇവരുടെ തെരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 46 ശതമാനം നേടിയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് സാക്രമെന്റോ കൗണ്ടി ഇലക്ഷന്‍ അധികൃതര്‍ അറിയിച്ചു.

സിറ്റിയുടെ മേയര്‍ എന്ന നിലയില്‍ എല്ലാവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും, ആര് വോട്ട് ചെയ്തു, ചെയ്തില്ല എന്നതു വിഷയമല്ലെന്നും അവര്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

യുഎസ് ഹൗസ് പ്രതിനിധി അമി ബേറ, സ്റ്റേറ്റ് അസംബ്ലി അംഗം ജിം കൂപ്പര്‍ തുടങ്ങി നിരവധി പേര്‍ ഇവരെ എന്‍ഡോഴ്‌സ് ചെയ്തിരുന്നു. ഇന്ത്യയില്‍ ജനിച്ച ബോബി സിംഗ് നാലാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. ഭര്‍ത്താവ് ജാക്ക് അലന്‍ ലിങ്കണ്‍. ലോ സ്കൂള്‍ ഗ്രാജ്വേറ്റ് കൂടിയാണ് ബോബിസിംഗ്.

By admin

Leave a Reply

Your email address will not be published. Required fields are marked *