ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്മാന് ജോഷി കുര്യാക്കോസ് (46) നിര്യാതനായി. ഹൃദയസ്തംഭനമായിരുന്നു. 2018 -2019 വര്‍ഷങ്ങളില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്മാന് എന്ന നിലയില്‍ നേതൃപാടവം കൊണ്ട് തിളങ്ങിയ ജോഷി, വിവിധ സംഘടനകളില്‍ സേവനനിരതനായിരുന്നു. ജോഷിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഫിലഡല്‍ഫിയയിലെ സാംസ്കാരിക സംഘടനകളും ദേവാലയ സമൂഹങ്ങളും അതീവമൂകത അശ്രുപൂജയാക്കി.
റൂബി ജോഷി (ഭാര്യ), ആന്‍ മേരി, ആല്‍ബീ, ആന്‍ഡ്രൂ (മക്കള്‍).
കോട്ടയം പേരൂരാണ് ജോഷി കുര്യാക്കോസിന്റെ ജന്മദേശം. അമേരിക്ക റെഡ്ക്രോസ് ഈസ്റ്റേണ്‍ പെന്‍സില്‍വേനിയാ റീജിയണില്‍ ക്ലയന്റ് സ്പെഷ്യലിസ്റ്റായിരുന്നു ജോഷി. ഫിലഡല്‍ഫിയാ സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ചര്‍ച്ചിലെ സെക്രട്ടറിയായിരുന്നു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലഡല്‍ഫിയാ, കോട്ടയം അസോസിയേഷന് (ഫിലഡല്‍ഫിയ) എന്നിവയില്‍ ഭാരവാഹിയായി സേവനം ചെയ്തിരുന്നു. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.