ന്യുയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വച്ച് ഇസ്രയേല്‍ യുഎഇ ബഹ്‌റൈന്‍ ചരിത്രപരമായ സമാധാന കരാറിനെ സ്വാഗതം ചെയ്തും അതിനു നേതൃത്വം നല്‍കിയ ട്രംപിനെ അഭിനന്ദിച്ചും ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.

കൂടുതല്‍ മിഡില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കാന്‍ ഈ ഉടമ്പടി പ്രചോദനം നല്‍കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിച്ച ഈ നടപടികള്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിന് മുന്‍ഗണന നല്‍കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

എബ്രഹാം എക്കോര്‍ഡ് എന്ന് നാമകരണം ചെയ്ത ഈ ഉടമ്പടി അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ അവസരമൊരുക്കുമെന്നും ബൈഡന്‍ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില മെച്ചപ്പെടുത്തുവാന്‍ ഈ ചരിത്ര പ്രധാന കരാര്‍ ഉപകരിക്കുമെന്നും അന്തര്‍ദേശീയ രംഗത്തു ട്രംപിന്റെ പ്രശസ്തി വര്‍ധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

ട്രംപിനെ കുറിച്ച് ബൈഡന്‍ നടത്തിയ പരാമര്‍ശം ഇത്തരം സംഭവങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ബൈഡന്റെ വിശാല മനസ്ഥിതിയെയാണു ചൂണ്ടിക്കാണിക്കുന്നതെന്നും ഹ്വരഞ്ഞെടുപ്പില്‍ ഇതു ബൈഡനു ഗുണം ചെയ്യുമെന്നും വാദിക്കുന്നവരുണ്ട്.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *