ഓസ്റ്റിന്‍: ടെക്‌സസ് നേഴ്‌സിംഗ് ഫെസിലിറ്റി അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അഡൈ്വസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നമ്പൂതിരി (മെക്കാലന്‍, ടെക്‌സസ്), കാത്തി വില്‍സണ്‍ (ഓസ്റ്റിന്‍), മെലിന്‍ഡ ജോണ്‍സ് (ലബക്ക്) എന്നിവരെ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചു.

2025 ഫെബ്രുവരി ഒന്നുവരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. നേഴ്‌സിംഗ് ഫെസിലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ലൈസന്‍സിംഗ് പ്രോഗ്രാമിനു കാലാനുസൃതമായ മാറ്റങ്ങളും, നിയമഭേദഗതികളും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏജിംഗ് ആന്‍ഡ് ഡിസെബിലിറ്റി സര്‍വീസിനു സമര്‍പ്പിക്കുക എന്ന ഉത്തരവാദിത്വമാണ് പുതിയ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ടെക്‌സസ് സംസ്ഥാനത്തെ നിറസാന്നിധ്യമായ, മലയാളികള്‍ക്കു സുപരിചിതനായ ഹരി നമ്പൂതിരി കേരളത്തിലാണ് ജനിച്ചുവളര്‍ന്നത്. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും, കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും, ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. ലാസപാമസ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി പ്രഫഷണല്‍ തസ്തികകള്‍ വഹിക്കുന്ന ഹരി നമ്പൂതിരി റിയോ ഗ്രാന്റ് വാലി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, മെക്കാലന്‍ സിറ്റി സീനിയര്‍ സിറ്റിസണ്‍ അഡൈ്വസറി മെമ്പര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം സ്വദേശി പ്രഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി, ലീലാദേവി എന്നിവരുടെ മകനാണ് ഹരി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *