ന്യൂയോര്‍ക്ക്: വളരെ വാശിയേറിയ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെന്‍കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പണ്‍ സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടം നേടി. ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ ഒസാക്ക 1-6, 6-3, 6-3 സെറ്റുകള്‍ക്കാണ് അസരെന്‍കയെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യ പകുതിയോടെ അസരെന്‍ക 6-1, 2-0 എന്ന നിലയില്‍ ലീഡ് ചെയ്യുമ്പോള്‍ എല്ലാവരും ലോക ഒന്നാം സീഡുകാരിയായ അസരെന്‍ങ്ക തന്റെ മൂന്നാം ഗ്ലാന്റസ്ലാമിലേക്ക് നടന്നടുക്കുകാണെന്ന് തോന്നിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന സെറ്റുകളില്‍ ഒസാക്ക കുതിച്ചുയര്‍ന്നു. അങ്ങിനെ ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് തവണ യു.എസ്. ഓപ്പണ്‍ ഗ്ലാന്റ്സ്ലാം നേടിയ നവോമി ഒസാക്ക തന്റെ മൂന്നാമത്തെ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടു.

മത്സരത്തിന് ശേഷം താന്‍ 2018 ല്‍ ആദ്യമായി യു.എസ്. ഓപ്പണ്‍ നേടിയതിനെക്കുറിച്ച് ഓര്‍ത്തെടുത്തു സംസാരിച്ചു. 2018 ന് ശേഷം താന്‍ ഇത്രകാലം കളിച്ച മാച്ചുകളില്‍ നിന്നെല്ലാം താന്‍ ഒരുപാട് പഠിച്ചുവെന്നും അത് തന്നെ കൂടുതല്‍ കരുത്തുള്ളതാക്കുവാനും കൂടുതല്‍ പക്വതയോടെ കളിക്കുവാനും സാധിപ്പിച്ചു എന്നാണ് നവോമി ഒസാക്ക പറഞ്ഞത്. ഇപ്പോഴാണ് താന്‍ ഒരു കളിക്കാരിയാണെന്ന് ബോധം വന്നു തുടങ്ങിയതെന്നും ആ സത്യം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും താരം വെളിപ്പെടുത്തി.

പി.പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *