വാഷിങ്ടണ്‍: തികച്ചും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാണ് ചൈന അയല്‍രാജ്യമായ ടിബറ്റിനോട് കാണിക്കുന്നതെന്നും, താനും ഹാരിസും അധികാരത്തിലേറിയാല്‍ ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും , ടിബറ്റിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ചൈനയുടെ വ്യഗ്ര്യത ശരിയല്ലെന്നും ബൈഡന്‍ ഒരു പ്രസ്താവനയില്‍ ശക്തമായി മുന്നറിയിപ്പ് നല്‍കി.

താന്‍ അധികാരത്തിലെത്തിയ ആദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തു . മനുഷ്യാവകാശ ധ്വംസനത്തിന് കാരണക്കാരായ എല്ലാ ചൈനീസ് അധികാരികള്‍ക്കെതിരെയും താന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും തികഞ്ഞ ഒരു മനുഷ്യത്വമുള്ള മനുഷ്യനായി നില്‍ക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധികാരം ദുര്‍വിനിയോഗം നടത്തുന്ന ചൈനയുടെ പ്രവര്‍ത്തിയെ അപലപിച്ച് ടിബറ്റന്‍ പ്രശ്നങ്ങള്‍ നേരില്‍ ചര്‍ച്ചചെയ്യുന്നതിനായി ടിബറ്റര്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി അധികം താമസിയാതെ ചര്‍ച്ചകള്‍ ചെയ്യാന്‍ തയ്യാറാവുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇത്തരം കാര്യം പറയുന്നതിനിടെ ഡോനാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിക്കുവാനും അദ്ദേഹം മറന്നില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ദലൈലാമയുമായി കാണുകയോ അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുവാനോ തുനിയാത്ത അമേരിക്കയിലെ ആദ്യത്തെ പ്രസിണ്ടായിരിക്കും ട്രംപ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യം മുതലെടുത്താണ് ചൈന ടിബറ്റിനെ അടിച്ചമര്‍ത്തുവാനുള്ള പദ്ധതികളുമായി മുമ്പോട്ടു പോവുന്നത് എന്നതാണ് ബൈഡന്റെ വിലയിരുത്തല്‍.

പി.പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *