ഡാലസ് : ഡാലസ് കൗണ്ടിയില്‍ ജൂലായ് 14 ചൊവ്വാഴ്ച മാത്രം കോവിഡ് 19 മരണം ഇരുപതായി. കൗണ്ടിയില്‍ ഒരൊറ്റ ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇന്നത്തേത്. അതേസമയം തുടര്‍ച്ചയായ 12–ാം ദിവസവും ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് പോസിറ്റീവായവരുടെ എണ്ണം ആയിരത്തിനു മുകളില്‍.

ചൊവ്വാഴ്ച വൈകിട്ട് ഡാലസ് കൗണ്ടി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ട് വൈറസിന്റെ വ്യാപനം ഇവിടെ തുടരുന്നുവെന്നതിനു അടിവരയിടുന്നതാണ്. 40ഉം 60ഉം 50ഉം വയസ്സായവരാണ് ഇന്നു മരിച്ചവരില്‍ അധികം പേരും.ഡാലസ് കൗണ്ടിയിലെ വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ചിരുന്ന മുന്‍ കരുതലുകള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും കൗണ്ടി ആരോഗ്യവകുപ്പും, സിഡിസിയും നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചേ ആളുകള്‍ കൂട്ടം കൂടുന്നതെന്ന് ഉറപ്പാക്കണമെന്നും ഫെയ്‌സ് മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും കൈകള്‍ കഴുകുന്നതും സാനിറ്ററൈയ്‌സിംഗും തുടരണമെന്നും കൗണ്ടി ജഡ്ജി ജങ്കിംല്‍സ് ആവശ്യപ്പെട്ടു.

ടെക്‌സസ് സംസ്ഥാനത്തു ചൊവ്വാഴ്ച മാത്രം 10745 പുതിയ പോസിറ്റീവ് കേസ്സുകളും 87 മരണവും സംഭവിച്ചിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നില്‍ക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് സമ്മര്‍ദം വര്‍ധിച്ചു വരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും പുറത്തേക്ക് അത്യാവശ്യത്തിനു മാത്രമേ ഇറങ്ങാവൂ എന്നും കൗണ്ടി ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *