കന്‍സസ് : ജൂലൈ 10 വെള്ളിയാഴ്ച കാണാതായ മൂന്നു വയസ്സുകാരി ഒലിവിയായുടെ മൃതദേഹം വൈകിട്ട് കന്‍സസ് സ്റ്റിലി 3400 ബ്ലോക്കില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് ഹൊവാര്‍ഡ് ജെന്‍സന്‍(29) ജെന്‍സന്റെ കാമുകി ജാക്വിലിന്‍ (33) എന്നിവരെ അറസ്റ്റ് ചെയ്തതായി കന്‍സസ് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കുട്ടിയുടെ പിതാവ് ജെന്‍സന്‍ മകളെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കി. ഉടനെ പൊലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. അധികം താമസിയാതെ വൈകിട്ട് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഉറക്കം ഉണര്‍പ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു പിതാവിന്റെ പരാതി. കുട്ടിയെ അകാരണമായി പീഡിപ്പിച്ചുവെന്ന കേസ്സില്‍ പിതാവിനെ വെള്ളിയാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് കാമുകി ജാക്വിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. രണ്ടു പേര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ചൈല്‍ഡ് അമ്യൂസിനും കേസ്സെടുത്തു. കൂടുതല്‍ അന്വേഷണം തുടരുമെന്നും കന്‍സസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
പി.പി. ചെറിയാന്‍