ന്യൂയോര്‍ക്ക്: അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ‘വളരെ വലിയ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഞങ്ങള്‍ പലവിധത്തില്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്.. തൊഴില്‍ സാധ്യതകള്‍ മികച്ചതായി.. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങള്‍ കൂടുകയാണ്.. സാമ്പത്തികമായും മികച്ച ഒരു മടങ്ങിവരവ് തന്നെയാണ് നടത്തുന്നത്.. ഫെഡറല്‍ റിസര്‍വില്‍ നിന്നും നല്ല വാര്‍ത്തകള്‍ വരുന്നു എല്ലാം നല്ല രീതിയില്‍ പോകുന്നു എന്നാണ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അറിയിച്ചത്.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് എല്ലാ തരത്തിലും വലിയൊരു തിരിച്ചുവരവിനൊരുങ്ങുന്നു എന്ന പ്രസിഡന്‍റിന്‍റെ പ്രസ്താവന എത്തുന്നു എന്നതും ശ്രദ്ധേയമാണ്. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം 2,066,401 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 115,130 ഉം. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,082 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗവ്യാപനം നിയന്ത്രിക്കാന്‍ ഇതുവരെ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കുത്തനെ ഉയരുന്ന രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലോകത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് അമേരിക്ക. ഇവിടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ട്രംപിന്‍റെ പ്രസ്താവന.

By admin

Leave a Reply

Your email address will not be published. Required fields are marked *