ഹ്യൂസ്റ്റന്‍: ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെ പ്രതിമാസ ഭാഷാസാഹിത്യസമ്മേളനം ആഗസ്റ്റ് 18-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ്‌കേരളാ കിച്ചന്‍ ഓഡിറ്റോറിയത്തില്‍കേരളാറൈറ്റേഴ്‌സ്‌ഫോറം പ്രസിഡന്റ്‌ഡോ. സണ്ണിഎഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഭാഷാസാഹിത്യയോഗത്തിലെമോഡറേറ്ററായിടോം വിരിപ്പന്‍ പ്രവര്‍ത്തിച്ചു. “”ഉത്തരാധുനികത” എന്ന വിഷയത്തെ ആസ്പദമാക്കിജോണ്‍ മാത്യു പ്രബന്ധമവതരിപ്പിച്ചു. ഉത്തരാധുനികത ഒരു ചതുരത്തില്‍ഒതുക്കി നിര്‍ത്താവുന്ന ഒരു പ്രസ്ഥാനമല്ല. കാലങ്ങളിലൂടെഏറ്റം പുതുതായിഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ പഠനാര്‍ഹമായ, ഒരു പുതിയചിന്താവിഷയമായോ, സങ്കല്പമായോആരെങ്കിലും ഒരു സുപ്രഭാതത്തില്‍ വന്നാല്‍അതും ഉത്തരാധുനികതയെന്ന ബൃഹത്തായജീവിതരീതിയുടെ ഭാഗമായികണക്കാക്കുന്നു. മനുഷ്യന്റെസ്വതന്ത്ര ചിന്തയില്‍ നിന്നാണ്‌മോഡേണിസംഉടലെടുത്തത്. മോഡേണിസത്തിന്റെവീഴ്ചകളും പരാധീനതകളും പോസ്റ്റുമോര്‍ട്ടംചെയ്യുകയായിരുന്നു പോസ്റ്റ്‌മോഡേണിസം. ഫ്യൂഡലിസവിരുദ്ധമെന്നു വ്യാഖ്യാനപ്പെട്ടിരുന്ന കമ്മ്യൂണിസവും സോഷ്യലിസവുംപോലും ഫ്യൂഡലിസ്റ്റ്‌വ്യവസ്ഥിതികളായിമാറി.

സങ്കീര്‍ണ്ണമായ ഈ വിഷയത്തെപ്പറ്റിചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വൈവിദ്ധ്യങ്ങളായ ആശയങ്ങളാണ്അവതരിപ്പിച്ചത്. അമേരിക്കയില്‍വളരെ നാളായിജീവിക്കുന്നവരായിട്ടും നമ്മുടെയൊക്കെ ചിന്തയുംചര്‍ച്ചയുംകേരളത്തിലെ പള്ളി-അമ്പല- രാഷ്ട്രീയ പാരമ്പര്യ പ്രശ്‌നങ്ങളില്‍കുടുങ്ങിക്കിടക്കുന്നതില്‍ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരുംആശ്ചര്യം പ്രകടിപ്പിച്ചു.
ഇക്കാര്യത്തിലുംകാലത്തിന്റെചുവരെഴുത്തു കണ്ട് ഒരു പൊളിച്ചെഴുത്ത്
ആവശ്യമാണെന്ന് പോസ്റ്റ്‌മോഡേണ്‍ അല്ലെങ്കില്‍ഉത്തരാധുനികതയെന്ന വിഷയചര്‍ച്ചയില്‍ പൊന്തിവന്നു. ചര്‍ച്ചാസമ്മേളനത്തില്‍ജോസഫ്മണ്ഡപം, തോമസ്‌വര്‍ഗീസ്, റവ. ഡോ. തോമസ് അമ്പലവേലില്‍, ജോസഫ്തച്ചാറ, എ.സി. ജോര്‍ജ്ജ്, ടോം വിരിപ്പന്‍, ബോബിമാത്യു, ഗ്രേസി നെല്ലിക്കുന്നേല്‍, കുര്യന്‍ മ്യാലില്‍, ജോസഫ് പൊന്നോലി, മാത്യു നെല്ലിക്കുന്ന്, ഈശോജേക്കബ്, ഡോ. മാത്യുവൈരമണ്‍, മാത്യുമത്തായി, ജോണ്‍ തൊമ്മന്‍, ടി.എന്‍. സാമുവല്‍, ബാബുകുരവയ്ക്കല്‍, ഷാജി ഫാംസ്ആര്‍ട്ട്, ജോണ്‍ മാത്യു, ഡോ. സണ്ണിഎഴുമറ്റൂര്‍തുടങ്ങിയവര്‍സജീവമായി പങ്കെടുത്തു. കേരളാറൈറ്റേഴ്‌സ ്‌ഫോറത്തിന്റെസെപ്തംബര്‍മാസയോഗത്തില്‍വച്ച്‌സമുചിതമായിഓണംആഘോഷിക്കാനും തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *